About Me

My photo
These words are not mine but inspired me a lot........ "ഇന്നെലെകളിലെന്നും ഞാന്‍ നാളെകളെക്കുറിച്ചോര്‍ത്തൂ. നാളെകളിലേയ്ക്ക് ഓടിത്തളര്‍ന്ന മുന്നിലെ ഒന്നുമില്ലായ്മയിലേയ്ക്ക് എത്തിയപ്പോള്‍ ഞാന്‍ ഇന്ന് എന്നിലേയ്ക്ക് നോക്കുന്നു ഇന്നലെകളിലെ കുറിമാനങ്ങളീലേയ്ക്ക് നോക്കുന്നു കാറ്റില്‍ മറയുന്ന ഏടുകളിലെ വരികള്‍ കാണാതെ ആകുന്നു.. മുന്നില്‍ ഇന്നലെകളുടെ സാക്ഷിപത്രമായി ഒന്നുമില്ലായ്മകള്‍ മാത്രം.!!"

Note

Many posts in this Blog are in Malayalam language. If you are not able to view the Malayalam alphabets properly, you may be suffering from Missing Font Problems. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Download please click on "Anjali Old Lipi" , to Install in Windows Operating System, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts.

Thursday 17 March 2011

മരവിച്ചത് സംസ്ക്കാരമോ? മനുഷ്യ മനസോ?


“ഇങ്ങനെ നരകിച്ചു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌” ഇന്നു രാവിലെ എന്നെ ഉണർത്തിയ വാക്കുകളാണിവ, ഇതൊരു സ്ത്രീയുടെ അഭിപ്രായമല്ല മറിച്ച് ഒരു അമ്മയുടെ നൊമ്പരമായിരുന്നു. പെൺമക്കളുള്ള എല്ലാ അമ്മമാർക്കും ആ വാർത്ത ഒരു വേദനയാണു പകർന്നത്. ഇതേ പ്രായത്തിലുള്ള ഒരു മകൾ ഉള്ളതിനാലായിരിക്കണം എന്റെ അമ്മയും ഈ വിലാപത്തിൽ പങ്ക് ചേർന്നത്.

ഇവിടെ ചോദ്യം ഒന്നു മാത്രം മരവിച്ചുപോയത് മനുഷ്യ സംസ്ക്കാരമാണോ?അതോ കഠിനമെന്നു തോന്നിക്കുന്ന മനുഷ്യ മനസുകളാണോ? വാർത്ത പരന്നയുടൻ തോന്നിയത് ഒരു ഞെട്ടൽ മാത്രമാണ്‌.ഞാൻ പലപോഴും യാത്ര ചെയാറുള്ള നമുക്ക് എറെ സുപരിചിതമായ സ്ഥലം ഇത്തരം ക്രൂരക്യത്യത്തിനു വേദിയായി എന്ന ചിന്ത എന്നെ നയ്യിച്ചത് നമ്മുടെ സോദരിമാരുടെ സുരക്ഷിതത്തിന്റെ ആശങ്കയിലേക്കാണ്‌.അധ്യയനജീവിത്തതിന്റെ വിവിധതലങ്ങളിലെല്ലാം നിരവധി സോദരിമാരാം സഹപാഠികൾക്കൊപ്പം എത്രയോ തവണ യാത്ര ചെയ്യേണ്ടി വന്നിരിക്കുന്നു, അന്നൊന്നും ഇത്ര വലിയ ഒരു അപകടം വിശാലമായ ആ റെയിൽപ്പാളത്തിനിടയിൽ പതിയിരിപ്പുണ്ടെന്ന ബോധം എന്നെ തെല്ലും അലട്ടിയിട്ടില്ല.

ഒരു കൂട്ടം സംസ്ക്കാര സമ്പന്നരുടെ സമൂഹത്തിലാണ്‌ നാം ജീവിക്കുന്നതെന്ന ചിന്തയാവാം അത്തരമൊരു വ്യാകുലതയിലേക്ക് എന്നെ നയിക്കാതിരിക്കാൻ കാരണവും. സംസ്ക്കാരം വിദ്യഭ്യാസത്തിന്റെ മുഖപതിപ്പാണെന്ന വസ്തുത എത്രമാത്രം യുക്തമാണെന്ന് നമുക്ക് ഈ അവസരത്തിൽ ഓർക്കാം.ഒരു പക്ഷെ നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും തമിഴ്നാട്ടുകാരനായ യുവാവ് നടത്തിയ അധാർമികമായക്യത്യം എങ്ങനെ മലയാളിയുടെ സംസ്ക്കാരത്തിനെതിരെയുള്ള വെല്ലുവിളിയാകും എന്നായിരിക്കും! സ്നേഹിതരെ സമൂഹജീവിയായ മനുഷ്യന്‌ തന്റെ സഹവർത്തികളോടുള്ള സഹായമനസ്ക്കതാ ബോധം നശിച്ചുതുടങ്ങിയിരിക്കുന്നു എന്നത് സംസ്ക്കാര ച്യുതി എന്നതല്ലാതെ എന്തിനെയാണ്‌ തുറന്നു കാണിക്കുന്നത്.

ട്രെയ്നിലെ അവസാന ബോഗിയിൽനിന്നും പെൺക്കുട്ടിയുടെ നിലവിളി കേട്ട് ചങ്ങലവലിച്ചു വണ്ടി നിർത്താൻ തുനിഞ്ഞ യുവാവിനോട് “വെറുതെ ഞങ്ങളെക്കൂടെ ബുദ്ധിമുട്ടിക്കരുത്” എന്ന് പറഞ്ഞ സഹയാത്രികരുടെ മനസിന്റെ കാഠിന്യത്തെ ആണ്‌ ഞാൻ ഇവിടെ ചോദ്യം ചെയ്യുന്നത്. എന്തിലും സ്വന്തം ലാഭം മാത്രം നോക്കി മറ്റുള്ളവരുടെ ദുഃഖം ആസ്വദിച്ചു നോക്കി നില്ക്കാൻ പോലും മലയാളി ശ്രമിക്കുന്നു. റോഡിലെ അപകടത്തിൽ പെട്ട് ചോരയിൽ കുളിച്ചുകിടക്കുന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാതെ, മൊബൗൽ കാമറയിൽ ദ്യശ്യം പകർത്താൻ വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ ചിത്രം കുറച്ചു നാളുകൾക്ക് മുൻപാണു നാം പത്രത്തിൽ കണ്ടത്. വിവിധ പീഡനകേസുകളിൽ പെട്ട് ജീവിതം തുലാസിൽ ആടിയുലയുന്ന പെൺക്കുട്ടികളെ പോലും തെറ്റായ വാക്കുകളിലൂടെ പരിഹസിക്കുവാൻ മലയാളി പഠിച്ചു കഴിഞ്ഞു.

ഇവിടെ നാം മാറ്റേണ്ടത് ഭരണകൂടവും മറ്റുള്ളവരും എന്തു ചെയ്യുന്നു എന്ന നിസംഗതയൊടെ ഉള്ള ചോദ്യമാണ്‌, മറിച്ചു നാം എന്തു ചെയ്തു എന്ന് ചിന്തിക്കാൻ നാം ശ്രമിക്കണം. ഒരു പക്ഷെ നമ്മിൽ ചിലർ ആ ട്രയ്നിൽ ഉണ്ടായിരുന്നെങ്കിൽ കൂടെ സ്ഥിതി മറ്റൊന്നാകാൻ ഇടയില്ല കാരണം സങ്കുചിതമായ മനസ് എന്നത് കേവലം ഒരു ചെറിയ യാത്രാസമൂഹത്തിന്റെ പരിവർത്തനം മാത്രമല്ല മറിച്ച് സംസ്ക്കാരത്തിന്റെ കൊടുമുടി താണ്ടി നിൽക്കുന്ന ഒരു വലിയ ജനതയുടെ പരിവർത്തനമാണ്‌, ഇത്തരം അനാവശ്യ പരിവർത്തനമാണ്‌ നാം തടയേണ്ടത്. സ്വന്തം കാര്യം ശ്രദ്ധിക്കുന്നതിനോടൊപ്പം സമൂഹത്തിലെ മറ്റുള്ളവർക്കും ജീവിക്കാൻ ആവശ്യമായ സാഹചര്യം ലഭിക്കുന്നുണ്ടോ എന്നു വിലയിരുത്തുവാൻ നാം അടങ്ങുന്ന നാളെയുടെ സമൂഹം കടപ്പെട്ടവരാണ്‌ എന്ന അവബോധം വളർത്തുന്നത് നന്ന്.

ഇതുവരെയുള്ള മനുഷ്യസമൂഹത്തിന്റെ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ഇതാണ്‌, ജീവന്‌ താങ്ങും തണലുമായും പുരുഷന്‌ ഇണയായും ദൈവം സ്യഷ്ടിച്ച സ്ത്രീയെ വെറുമൊരു ലൈംഗിക ഉപകരണമായി ചില പുരുഷ്യന്മാർ കണ്ടു തുടങ്ങി. ഇത്തരം മനസുകളെയാണ്‌ നാം തളർത്തേണ്ടത് മറിച്ച് മൊത്തം പുരുഷ വർഗ്ഗത്തെയല്ല. സ്ത്രീയെ അമ്മയായും, സോദരിയായും,സുഹ്യത്തായും, നല്ലൊരു ഇണയായും കാണാൻ കഴിവുള്ള നല്ല പുരുഷന്മാർ ഇനിയും അവശേഷിക്കുന്നുണ്ടെന്ന അവബോധം സമൂഹത്തിൽ ഉണർത്താനെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ നാം ഇടപെടേണ്ടതുണ്ട്.

121 ൽ പരം മുറിവുകൾ ഉണ്ടാക്കുകയും, വീഴ്ച്ചയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ യുവതിയെ ബോധരഹിതയാക്കുവാൻ 3 പ്രാവശ്യം വലിയ കല്ലു കൊണ്ട് തലയിൽ പ്രഹരിക്കുക എന്നിട്ടും അതിദാരുണമായി പീഡിപ്പിക്കുക, ഗോവിന്ദച്ചാമി എന്ന കൊടും അപരാധിക്ക് ശിക്ഷ വിധിക്കുന്ന കൈകൾ പതറാതിരിക്കട്ടെ. ഭരണകൂടം ഇനിയൊരിക്കലും ഇത്തരം അലംബാവം കാണിക്കാതിരിക്കട്ടെ, ആവശ്യമായ സുരക്ഷ നടപ്പിലാക്കട്ടെ. മാത്യകാപരമായി ശിക്ഷാനടപടികൾ നടപ്പാക്കുവാൻ നിയമവ്യവസ്ഥ തയ്യാറാകണം എങ്കിലെ മണിക്കൂറുകളോളം വേദനയോടെ ഒരു ഞരക്കവും മാത്രമായി ട്രാക്കിലും തുടർന്ന്‌ ദിവങ്ങളോളം ആശുപത്രിയിലും മരണവുമായി മല്ലിട്ട് ഒടുവിൽ വിധിക്ക് കീഴടങ്ങിയ ആ പെൺക്കുട്ടിയുടെ രക്തസാക്ഷിത്വത്തിന്‌ വില നല്കാനാകൂ.

ഇത്രയും അനുഭവിച്ചും വേദനയോടെ മകളെ യാത്രയാക്കിയ ആ അമ്മയുടെ വാക്കുകൾ മനസു മരവുക്കാത്ത ആളുകൾ കൂരമ്പുകളായാണ്‌ ഏറ്റുവാങ്ങിയത്, ആ അമ്മയുടെ യാത്രാമൊഴി ഇപ്രകാരം ആയിരുന്നു “ വലിയൊരു ആളാകണം എന്നായിരുന്നു അവളുടെ (സൗമ്യ) ആഗ്രഹം ഇപ്പോൾ കണ്ടില്ലെ അവളെ യാത്രയാക്കാൻ എല്ലാവരും വന്നിരിക്കുന്നു, അവൾ പോയി വരട്ടെ” ഇതിൽ പച്ചയായ ജീവിത യാഥാർത്യത്തിന്റെ വിലാപമുണ്ട്, മനസു മരവിച്ച ഒരു സമൂഹത്തിനെതിരെയുള്ള രോധനം ഉണ്ട് അതു നമ്മെ വേട്ടയാടികൊണ്ടേയിരിക്കും, ഏറെ കുറെ ഓരോ ട്രെയിൻ കാണുമ്പോളെങ്കിലും.

സർവ്വേശ്വരൻ ആ സോദരിയുടെ ആത്മാവിനെ ഇരു കൈകളും നീട്ടി സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, ചെറുപ്പക്കാർ എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങൾ തടയാൻ നാം ബാധ്യസ്തരാണെന്ന അറിയിപ്പോടെ, ഒരു പിടി നൊമ്പരത്തിൽ കണ്ണീരിൻ കയ്യൊപ്പ് ചാലിച്ച് സോദരി നിനക്ക് യാത്ര നേർന്നിടുന്നു.

“ ഉണരൂ നീ ജനമെ, മനുജനെ കണ്ടീടുവാൻ തുനിഞ്ഞീടുക നീ
മറ്റൊരാൾ തൻ അപായങ്ങൾ പതിയിരിപ്പുണ്ട് നിനക്ക് പുറകിലും
പ്രിയരാം നിൻ ഉറ്റവർ സുരക്ഷിതരായിടുവാൻ വർത്തിച്ചീടുക
മറ്റേവർക്കു വേണ്ടിയെന്നാകിലും നീ.”

1 comment: