About Me

My photo
These words are not mine but inspired me a lot........ "ഇന്നെലെകളിലെന്നും ഞാന്‍ നാളെകളെക്കുറിച്ചോര്‍ത്തൂ. നാളെകളിലേയ്ക്ക് ഓടിത്തളര്‍ന്ന മുന്നിലെ ഒന്നുമില്ലായ്മയിലേയ്ക്ക് എത്തിയപ്പോള്‍ ഞാന്‍ ഇന്ന് എന്നിലേയ്ക്ക് നോക്കുന്നു ഇന്നലെകളിലെ കുറിമാനങ്ങളീലേയ്ക്ക് നോക്കുന്നു കാറ്റില്‍ മറയുന്ന ഏടുകളിലെ വരികള്‍ കാണാതെ ആകുന്നു.. മുന്നില്‍ ഇന്നലെകളുടെ സാക്ഷിപത്രമായി ഒന്നുമില്ലായ്മകള്‍ മാത്രം.!!"

Note

Many posts in this Blog are in Malayalam language. If you are not able to view the Malayalam alphabets properly, you may be suffering from Missing Font Problems. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Download please click on "Anjali Old Lipi" , to Install in Windows Operating System, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts.

Saturday 17 September 2011

ദേഹി. . . . . .

ദു:ഖത്തിൻ വിലാപമുണ്ടെനിക്കുചുറ്റിലും
വെളുത്ത ധൂപങ്ങൾ നിറഞ്ഞിടുന്നു,
എൻ പ്രിയർ തൻ മുഖങ്ങൾ മൂടുമാറ്‌
എൻ കാഴ്ച്ചയെ തടുത്തിടുന്നു.
സുഗന്ധം പരത്താൻ വെമ്പൽ കൊള്ളുന്ന
ഒരുകൂട്ടം കറുത്തതിരികൾ
ചുവന്നൊരു മേലങ്കിയുമേന്തി നിന്നിടുന്നു
എൻ ദേഹിക്കു കൂട്ടായ് മാത്രം

നിമിഷനേരം മുൻപിതാ ഓചസാം
ചരിച്ച മേനി നനുത്ത തുണിയിൽ പൊതിഞ്ഞിടുന്നു,
ജനിപ്പതിലും ധരിച്ചിടുന്ന വെൺമയാം കുപ്പായം
വീണ്ടുമിതാ പുതച്ചിടുന്നു
ഒരിറ്റു ഗൗരവ്വം ബാക്കിയായ് മാത്രം.

നിറഞ്ഞ കണ്ണീരിൽ യാത്ര ചൊല്ലിടാൻ
എത്തിടുന്നു ഏറെ പേരിതാ
കണ്മയാം ദേഹിയെ ഒരു നോക്കു കാണുവാൻ.
വിടചൊല്ലിടുന്നു ഏവരോടുമായിതാ
ഒരിക്കലും മറക്കാത്ത ഒരു പിടി ഓർമ്മകൾ
ബാക്കിയാക്കി നീങ്ങിടുന്ന കാലത്തിൻ
യവനിക തള്ളിനീക്കി.

തടവറകൾ തീർത്ത ചിന്തകൾക്ക്
പ്രണാമം നേർന്നു നീങ്ങി പോയിടുന്നിതാ
എന്നുടെ അത്മനെ ഉൾകൊണ്ട ദേഹി. . . . . .

Friday 17 June 2011

സ്വപ്നരാജ്യം

നിറച്ചാർത്തുകൾക്ക് ചന്തം ചാർത്തുവാൻ,
മഴക്കാലത്തിനു താളം കൊടുക്കുവാൻ,
ഭൂമി ഗീതങ്ങൾക്ക് രാഗം പകരുവാൻ,
മാത്രമായ് തീർത്തൊരു സ്വപ്നരാജ്യം.
ദിശാബോധം തെല്ലുമില്ലാതലയുന്ന
ജീവന്‌ അറിവിന്റെ സ്പന്ദനമായ്
ജീവനോടേറ്റമെന്നായ് ചരിച്ചിടുന്ന
സ്വപ്നരാജ്യം.

ചിന്നി ചിന്നി പതിക്കും നീർക്കുമിളകൾ,
ആലസ്യം പൂണ്ടൊരു ദിനത്തിന്റെ ഓർമ്മകൾ,
തെല്ലു തണുപ്പുമായ് മന്ദമാരുതൻ,
മനം കുളിർപ്പിക്കും ജീവന്റെ ഓചസാം
ചിന്തകൾ നിറഞ്ഞു തുളുമ്പുന്ന
സ്വപ്നരാജ്യം.

പുലർന്നിടുമ്പോൾ മനധാരിലെത്തിയ
വിവിധ വർണ്ണ ചിന്തകൾക്കിടയിലൊന്നായ്
സ്വർണ്ണ കാന്തി ചൊരിയുന്നൊരേടെൻ
നനുനിമിഷം പൊതിയുമാറ്‌ കൺകളിൽ
മായാതെ നിറഞ്ഞിടുന്നു.

തുടങ്ങീടുവിൽ എന്തു നിരൂവിച്ചു
അതുതന്നെ മുന്നിലെ ദർശനത്തിലിതാ
ഇന്നീ നിമിഷമതെന്നിൽ ചാർത്തിടുന്ന
ചന്തമേറ്റം നന്നല്ലെന്നാകിലും
തിരിച്ചെത്തിടുന്നു ഓർമ്മകൾ
വാണീടുമാ അമ്പലമുറ്റത്ത്.

ഏറെയേറെ പകുത്തുനീങ്ങീടുവാൻ
ബാക്കിയെന്നാകിലും, പകുത്തേടുകൾ
നുള്ളി നീർപ്പെടുവതുതാൻ വിധിയെന്നാകിൽ
എന്തു നാം ചെയേണ്ടു, നീറ്റി നീറും
ഓർമ്മകൾ മയപ്പെടുവതിനായ്?
സ്വപ്നരാജ്യം തൻ മായാവർണ്ണങ്ങൾ
ഒടുങ്ങുവതിനായ്?

Saturday 9 April 2011

നീയെത്തുകില്ലെ?

Note:- ഈ രചന 14.07.2001 ൽ എന്റെ പ്രിയസ്നേഹിതന്റെ പ്രണയവിരഹം കണ്ട് എഴുതിയതാണ്‌, ഇപ്പോൾ ഈ ലോകത്ത് ജീവിച്ചിരിക്കാത്ത ആ നല്ല കൂട്ടുക്കാരന്‌ വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു.


സംസ്ക്കാരങ്ങൾ ഉതിർന്നൊരു
നദീത്തട മുഖത്തിൻ പുഷ്പാഞ്ചലി
കൈക്കൊള്ളും രാജമാണിക്യമെ
നീയെന്നുടെ കൈകളിലെത്തുമോ?
പ്രണയസാന്ദ്ര സാഗരമൊരുക്കുവാൻ
നീയെന്നുടെ മനധാരിലെത്തുമോ?
അലയടിച്ചുയരും തിരമാലകൾക്കായ്
നീ കടൽക്കരയിലെത്തുമോ?
ഒരു നുള്ളു പാതകത്തിൻ വിഷമെന്നിൽ
പതിഞ്ഞത് പകുത്തു മാറ്റിടാൻ നീയെത്തുമോ?
പ്രാണനാഥന്റെ മുഖത്തെ ചുടു-
നെടുവീർപ്പു നിണങ്ങൾക്കിടയിലും കൂടി
രാപ്പകൽ കാത്തിരിക്കാം നിനക്കായ്, നീയെത്തുകില്ലെ?
പ്രണയപരവശൻ തൻ കാത്തിരിപ്പി-
നന്ത്യമാകുവാൻ നീയെത്തുകില്ലെ?
പ്രണയമുണ്ടെങ്കിലും പറയാൻ മടിക്കും
പ്രാണേശ്വരൻ തൻ വികാരം നീയറിയുകില്ലെ
വന്നവനെ തലോടുകില്ലെ ദേവി . .?
സാന്ത്വനത്തിൻ കുളിർതെന്നലായ്
നീയെത്തുകില്ലെ, താരകന്യകൾ തൻ രാജ്ഞിയെ?
പുസ്തകത്താളിൽ മയങ്ങും ദേവി
തമസിൽ വിരിയും മയിൽപ്പീലി
കണക്കെ നിൻ പ്രധനകാന്തി. . .
അവനാശ്വാസം കൊടുക്കുവാൻ
നീയെത്തുകില്ലെ പ്രണയപുഷ്പമെ?
നീയെത്തും ദിനം അരികിലെത്തും കാലം
എന്നുവരും സ്നേഹകാവ്യമെ?
നീയെത്തുകില്ലെ? നീയെത്തുകില്ലെ? നീയെത്തുകില്ലെ?

Monday 21 March 2011

ഞായറാഴ്ച്ചക്കാഴ്ച്ചകൾ


പതിവില്ലാതെ 7 മണിക്കാണ്‌ ഇന്ന് എന്നെ ഉണർത്താനുള്ള കോളിങ്ങ്ബെൽ ചലിച്ചത്, സാധാരണ ദിവസങ്ങളിൽ 5നും 6നും ഇടയിൽ അതുപ്രവർത്തനക്ഷമതയുടെ മാറ്റൊരച്ചു നോക്കാറുണ്ടെങ്കിലും (ഞാൻ എഴുനേല്ക്കാറില്ല എന്നത് മറ്റൊരു വസ്തുത) ഞായറാഴ്ച്ചക്കളിൽ അതൊരു നിശബ്ധ വസ്തുവാണ്‌. അസാധരണമായ ഈ ചലനത്തിൽ ഞെട്ടിയാണ്‌ ഞാൻ റൂമിന്റെ വാതിൽ തുറന്നത്, പള്ളിയിൽ പോകാനുള്ള മുന്നറിയിപ്പ് ആയിരുന്നു അത്. ശരിയായ ബോധം തലച്ചോറിലേക്ക് പ്രവേശിച്ചിരിക്കാൻ സാധ്യതയില്ല എന്നതായിരിക്കാം ഞാൻ ആദ്യം ചോദിച്ചത് “പള്ളിയിലേക്കോ?” എന്നാണ്‌. അതെ എന്ന മറുപടിയും ലഭിച്ചു. ഭാഗ്യം അപ്പൻ യാത്രക്കുള്ള ഒരുക്കത്തിലാണ്‌ എന്നത് എന്നെ വലിയൊരു കളിയാക്കലിന്റെ വക്കിൽനിന്നും രക്ഷിച്ചു.അവസാനത്തെ കുർബ്ബാനയ്ക്ക് പോകാം എന്നതായി എന്റെ വാദം.എന്റെ കണ്ണുകളിലെ തീക്ഷണമായ ഉറക്കച്ചടവും എന്റെ നിർബദ്ധവും കൂടെ ആയപ്പോൾ വീട്ടുക്കാർ സമ്മതിച്ചു. അവർ പോവുകയാണെന്നും കതക് അടച്ച് കുറച്ചുക്കൂടെ കിടന്ന് വേഗം പഠിക്കാൻ ഇരിക്കണം എന്നൊരു നിർദ്ദേശവും തന്ന് അവർ 7.15-ന്‌ മുമ്പ് പള്ളിയിലെത്താൻ പുറപ്പെട്ടു.

ഞാൻ കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു, പിന്നെ ആലോചിച്ചു ഏതായാലും കിടന്നത് 3-നാണ്‌, 8-മണിക്കൂർ ഉറങ്ങുന്നത് നല്ലതെന്ന് എവിടെയോ വായിച്ചതോർത്ത് ഞാൻ സോഫായിൽ കിടന്ന് നിദ്രാദേവിയെ സേവിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ്‌ കാർ ഹോൺ കേട്ട് ചാടിയെണീറ്റത് സമയം8.50 ഞാൻ ധ്യതിയിൽ വാതിൽ തുറന്ന് മുകളിലേക്ക് ഓടി, വീട്ടുക്കാർ വീടിനുള്ളിലേക്ക് എത്തുന്നതിന്‌ മുമ്പ് മുറിയിൽ കയറണം എന്ന എന്റെ ലക്ഷ്യം അങ്ങനെ പൂർത്തിയായി. ഉണർന്നാൽ ബുദ്ധി ചാർജ്ജ് ആകുന്നതിനു വേണ്ടി അരമണിക്ക​‍ൂർ രാവിലെ മാറ്റിവെയ്ക്കണം എന്നത് രാത്രി ഏറെ വൈകി കിടക്കുന്ന ദിനങ്ങളിൽ എന്റെ പതിവു രീതിയാണ്‌.സമയം 9.20, “ഇന്ന് 9.30നാണ്‌ അവസാന കുർബ്ബാന” എന്ന അപ്പന്റെ വാക്കുകൾ എന്നെ സെൽഫോണിലെ “Charging complete, please unplug your charger” എന്ന സന്ദേശമാണ്‌ ഓർമ്മിപ്പിച്ചത്, ചാടി പിടഞ്ഞു ഞാൻ റെഡിയായി താഴെപോയി.

ഒരു C A വിദ്യാർത്ഥി പുലർക്കാലെ ഏണീക്കുന്നതിനെ കുറിച്ചും, തപസായി പഠനത്തിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അപ്പൻ വിധഗ്ദമായ ഒരു സംഭാഷണത്തിലാണ്‌. അമ്മയോടാണെന്ന വ്യാജേന എന്നെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്‌. യേശുദാസിന്റെ ഭജന റേഡിയോയിൽ കേൾക്കുന്ന ഒരു പ്രതീതി, ഒന്നും മനസിലാകാതെയല്ല ശ്രദ്ധിക്കാൻ തോനുന്നില്ല എന്നതാണ്‌ സത്യം.അകമ്പടിയായി ബാലഭാസ്ക്കറിന്റെ വയലിൻ വായന എന്നപ്പോലെ അമ്മ നീട്ടി നീട്ടി ഏറ്റു പിടിക്കുന്നുണ്ട് അപ്പനോടൊപ്പം എന്നെ ഉപദേശിക്കുന്നതിൽ, രാവിലെ തന്നെ വെറും സംഗീതമയമായ അന്തരീക്ഷം. ഞാനും അലോചിച്ചു ഇന്ന് ദിനം 20, മാർച്ച് തികച്ചും 41 ദിവസങ്ങൾ പരീക്ഷയ്ക്ക് അവശേഷിക്കുന്നുണ്ട്.ഞാൻ കുറച്ച് മടിയനാണ്‌, പോരാത്തതിന്‌ ഉഴപ്പൽ കൂടുന്നുമുണ്ട്.പെട്ടന്ന് ഞാൻ വാച്ചിലേക്ക് നോക്കി സമയം 9.30, ഫോൺ കൈയിൽ വെക്കാൻ  എടുത്തപ്പോൾ അതാ ഒരു സന്ദേശം വന്നിരിക്കുന്നു, വായിക്കാൻ തുടങ്ങിയതും പ്രൊഫഷണലുകൾ സമയനിഷ്ടപാലിക്കേണ്ടതിന്റെ ആവശ്യകതയെ സംബധിച്ച അടുത്ത പ്രബന്‌ധം അവതരിപ്പിക്കാൻ വീട്ടുക്കാർ തുനിയുന്നു എന്ന വസ്തുത ഞാൻ മനസിലാക്കി, രണ്ടും കല്പ്പിച്ച് ബൈക്കും കൊണ്ട് യാത്ര തിരിച്ചു. 3-ദിവസത്തിന്‌ ശേഷമാണ്‌ വീടിന്‌ പുറത്തേക്ക് ഇറങ്ങുന്നത്.

സാധാരണ ഗതിയിൽ തന്നെ ഞാൻ എപ്പോൾ നേരം വൈകാറുണ്ടോ അന്ന് എല്ലാ ദിവസങ്ങളിലേതിലും എന്നെ വൈകിക്കാൻ മറ്റു കാരണങ്ങളും ഉണ്ടാകും. ഇതാ ഇന്ന് വടക്കാഞ്ചേരിക്കാരുടെ സ്വന്തം അഭിമാനപാത്രമായ റെയിൽവേ ഗേയ്റ്റ് അടച്ചിരിക്കുന്നു.സൂര്യൻ ഏറെ ഉദിച്ചു നില്ക്കുന്നതിനാലും, 3 ദിവസം മുൻപത്തെ മുടിയെടുക്കൽ കർമ്മം അല്പ്പം കൂടിയതിനാലും തലയിലേക്ക് ചൂട് പ്രവഹിക്കുന്നുണ്ട്. 2 ട്രെയിൻ പോയതിന്‌ ശേഷം ഗേയ്റ്റ് തുറന്നു, ഞാൻ പള്ളിയിൽ എത്തി സമയം 9.45, പ്രസംഗം തുടങ്ങാൻ പോകുന്നു.

നേരം വൈകിയതുകൊണ്ടും, പള്ളിയിലച്ചന്റെ വൈകിവന്നതിനുള്ള പരിഹാസത്തിൽ പെട്ടുപോകരുത് എന്നുള്ളതിനാലും ഞങ്ങൾ ‘മോണ്ടകം’ എന്നു വിളിക്കുന്ന പള്ളിയുടെ extension ആയ വിശാലമായ ഭാഗത്തായിരുന്നു ഞാൻ നിന്നത് മറ്റൊന്നും ശ്രദ്ധിക്കാതെ ഞാൻ പ്രസംഗം കേട്ടു. “അദ്ധവാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ” എന്ന ചിന്താതന്തുവിൽ വളരെ സ്പുടമായും കേൾക്കാൻ ഇമ്പമുള്ളതുമായ പ്രസംഗം വികാരി ഫാ. ദേവസി പന്തല്ലൂക്കാരൻ പൊടി പൊടിച്ചുകൊണ്ടിരിക്കുകയാണ്‌. രാവിലെ വീട്ടുകാരുടെ ഉപദേശവും വികാരിയുടെ പ്രസംഗവും എന്നെ വല്ലാതെ ചിന്തിപ്പിക്കാൻ തുടങ്ങി. എന്റെ മനസ്സ് വല്ലാതെ അസ്വസ്തമാകാനും.

വളരെപ്പെട്ടെന്നാണ്‌ ഞാൻ ആലോചിച്ചത് ഞാൻ ഇരിക്കുന്ന സ്ഥലത്താണ്‌ കുസ്യതി കാണിക്കുന്ന കുട്ടികൾ കൂടുതൽ ഉണ്ടാകാറ്‌. ഇത്തരം കുട്ടികളും, അവരുടെ മാതാപിതാക്കളും പിന്നെ മറ്റുകുറച്ചുപേരുമാണ്‌ ഇവിടെ സാധാരണ ഉണ്ടാകാറ്‌. ഞാൻ ചുറ്റും തിരഞ്ഞുനോക്കി, ദാ അവിടെ നില്കുന്നു എനിക്ക് പുറകിലായി ഒരു വിക്യതി പയ്യൻ, ഒരു 2 വയസിനോടടുത്ത പ്രായം. അവന്റെ മാതാപിതാക്കൾ അവനെ തടുത്ത്നിർത്തിയിരിക്കുകയാണ്‌,കൂട്ടിലിട്ടിരിക്കുന്ന സിംഹംപോലെ അവൻ എല്ലാവരെയും തുറിച്ച് നോക്കുന്നുണ്ട്. മോനുട്ടൻ എന്ന് വിളിക്കാനാണ്‌ തോന്നിയത്.കുറച്ച്കഴിഞ്ഞ് ഒരു ചേച്ചി ഒരു കൊച്ചുകുട്ടിയെയും കൈയിൽവച്ച് മുൻപിലെ വരിയിൽ നിന്നും ഞാൻ ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. അവന്‌ ഒരു 8 മാസം പ്രായം കാണും കാൽതറയിൽ ഉറപ്പിച്ചു നിർത്താൻ തുടങ്ങിയിട്ടില്ല.അപ്പൂസ് എന്ന് നമുക്കവനെ വിളിക്കാം. അവൻ അമ്മയുടെ തോളിൽ തലക്കൊണ്ട് താളം പിടിക്കുന്നുണ്ട്, ചുണ്ട് അനക്കി വലിയ ശബ്ദ്ധം ഉണ്ടാക്കിയും കളിച്ചു കൊണ്ടിരിക്കുകയാണ്‌ .

കുറച്ച് കഴിഞ്ഞ് ഒരു ചേട്ടനും കുട്ടിയും പള്ളിയിൽ വന്നു സമയം 9.55, അവൻ അപ്പന്റെ ബൈക്കിന്റെ താക്കോൽ കൈയിലിട്ട്തിരിച്ച് കളിച്ചുകൊണ്ടാണ്‌ വരവ്, ഒരു ഒന്നര വയസ്സ് പ്രായം കാണും. ഓടിവന്ന് നല്ലകുട്ടിയായി അപ്പന്റെ അടുത്ത് വന്നിരുന്നു. കുറെകഴിഞ്ഞ് അവൻ സ്വന്തം സ്വഭാവം പുറത്തെടുത്തു, ഓരോർത്തരുടെ അടുത്ത്പോയി അവരെ ശല്യം ചെയ്യുക, അടഞ്ഞു കിടക്കുന്ന ഷട്ടറിൽ തട്ടി ശബ്ദ്ധം ഉണ്ടാക്കുക, അത് തുറക്കാൻ ശ്രമിക്കുക ഇതെല്ലാം ആയിരുന്നു പ്രാധാനവിനോദങ്ങൾ. ഇതെല്ലാം ശ്രദ്ധിച്ചിട്ടും പ്രതികരണമില്ലാതെ അവന്റെ അപ്പൻ കുർബ്ബാന കൂടുന്നു, കുറച്ചു കഴിഞ്ഞ് പെരുനാൾ പ്രദിക്ഷണത്തിന്‌ ഉപയോഗിക്കുന്ന ഭാരമുള്ള തടികഷ്ണങ്ങൾ ഏറ്റവും പുറകിലായി അടുക്കിവച്ചിട്ടുണ്ട് അത് വലിച്ചിടാനായി അവന്റെ ശ്രമം. അപ്പോൾ അപ്പൻ അവനെ തൂക്കിയെടുത്ത് പൊന്തിച്ച് കൈകളിൽ ഇരുത്തി. അവൻ കൈയിലുണ്ടായിരുന്ന താക്കോൽ വലിച്ചെറിഞ്ഞു അത് എടുക്കാനെന്ന ഭാവത്തിൽ ഊർന്ന് ഇറങ്ങി കുറച്ചു നേരം നല്ലക്കുട്ടിയായി നില്ക്കും പിന്നെയും അവൻ മരം വീഴ്ത്താൻ നോക്കും, അപ്പോൾ പിന്നെയും അപ്പൻ അവനെ എടുക്കും, ഇത് 3-പ്രാവശ്യം ആവർത്തിച്ചു. ഇതെല്ലാം കണ്ട് നമ്മുടെ മോനുട്ടൻ പുറകിൽ ഉണ്ടായിരുന്നു, അവന്‌ ദേഷ്യം സഹിക്കാനായില്ല അവൻ ആ കുട്ടിയുടെ അടുത്ത് ചെന്ന് അവന്റെ കൈയിലെ താക്കോൽ പിടിച്ചു വാങ്ങി ആ ചേട്ടന്‌ കൊടുത്തു, എന്നിട്ട് അവനെ കോളറിൽപിടിച്ച് സ്നേഹത്തോടെ ഉപദേശിക്കാൻ തുടങ്ങി, നമുക്ക് ഒന്നും മനസിലാകില്ല കാരണം 2നും പ്രായം 2-വയസ്സ് കഴിഞ്ഞു കാണില്ല. മരം ചൂണ്ടി കാണിക്കുന്നതും, അത് വീണാൽ അവന്റെ കാലിലെ മുറിഞ്ഞ പാടുകൾ പോലെ ഉണ്ടാകും എന്ന് കാണിക്കുന്നതും കണ്ടാൽ ആരും ചിരിച്ചു പോകും, ഞാൻ നോക്കുമ്പോൾ ഞാൻ മാത്രമല്ല എല്ലാവരും ഇത് നോക്കികൊണ്ടിരിക്കുകയാണ്‌. പെട്ടെന്ന്‌ മോനുട്ടനെ അവന്റെ അപ്പൻ കൊണ്ടുപോയി, അത്രയും നേരം കളിച്ചുകൊണ്ടിരുന്ന മറ്റേക്കുട്ടി ശാന്തമായി ഉറങ്ങാനും തുടങ്ങി.

ഈ കാഴ്ച്ചകഴിഞ്ഞപ്പോൾ ഞാൻ അപ്പൂസിനെ ശ്രദ്ധിക്കാൻ തുടങ്ങി, ഞാൻ സ്വതസിദ്ധമായ ശൈലിയിൽ ഓരോ ഗോഷ്ടിക്കാട്ടി അവനെ ചിരിപ്പിക്കാൻ തുടങ്ങി. അവന്റെ അമ്മ ശ്രദ്ധിക്കുമ്പോൾ വളരെ ഗൗരവത്തിൽ ഇരിക്കാനും ഞാൻ മറന്നില്ല. കുർബ്ബാന സ്വീകരണം ( അപ്പം വിതരണം) കഴിഞ്ഞപ്പോൾ അപ്പൂസ് ഉറങ്ങി കഴിഞ്ഞിരിക്കുന്നു. അവന്റെ അമ്മയുടെ കാലുകളിൽ കിടന്നുള്ള ആട്ടവും, പള്ളിയിലെ പാട്ടുകളും കേട്ടുകൊണ്ടാകും അവൻ ഉറങ്ങിപോയത്. അതിന്‌ ശേഷമാണ്‌ മുൻപിലെ വരിയിലെ അത്രനേരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു സുന്ദരി ഉണർന്നത്, 1 വയസ്സിനോടടുത്ത് പ്രായം, പല്ലുകൾ മുഴുവനായി വരുന്നെ ഉള്ളൂ. എല്ലാവരെയും മോണക്കാട്ടി ചിരിക്കാൻ തുടങ്ങി, അങ്ങനെ കുർബ്ബാന പരിസമാപ്തിയിലും എത്തി.

വളരെ വേഗം തന്നെ ഞാൻ തിരിച്ചെത്തി, ഭക്ഷണത്തിന്‌ ശേഷം ഞാൻ ചിന്തിച്ചു തുടങ്ങി, ഞാൻ ഇന്നു കണ്ട കുട്ടികൾ എത്ര നിഷ്കളങ്കമായാണ്‌ ജീവിക്കുന്നത്. അപ്പോൾ അവർക്ക് ജീവിതം അസ്വദിക്കാനും ആവുന്നുണ്ട്. നിഷ്കളങ്കമായി ജീവിതം മുന്നോട്ട് നയിക്കുവാൻ ഞാനും തിരുമാനിച്ചു. ഇത്രയും ഉപദേശിച്ച മാതാപിതാക്കളുടെ വാക്കുകൾ ശരിയാണ്‌ എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പഠിക്കാൻ തിരുമാനിച്ചു, പുസ്തകം കൈയിലെടുത്തു. വീട്ടുക്കാർ എവിടെയോ പുറത്ത് പോയിരിക്കുകയാണ്‌, അപ്പോളാണ്‌ ഞാൻ ഓർത്തത് “ W.I VS IND - One Day Match” ഉടനെ പുസ്തകം അടച്ചുവച്ച് ഞാൻ വളരെ നിഷ്കളങ്കമായി തന്നെ മുഴുവൻ കളിയും കണ്ടുതീർത്തു.

സാരാംശം : - “ എന്നെ തല്ലണ്ടാ അമ്മാവാ, ഞാൻ നന്നാവില്ല”

Sunday 20 March 2011

നീ യാത്രയായോ?

 This may be my first writing on 15.06.2001

ഒരു രാവിൽ പറന്ന് വന്ന് എൻ മനസിലെത്തിയ
പ്രേമ പുഷ്പകാവ്യമെ.
മധുരമായ് നീ മീട്ടും വാചാല വചനങ്ങൾ
എൻ മനസിനു വീണാ നാദമാകുന്നു.
നീ പിണങ്ങും ഒരോ സമയവും
എൻ മനസിതാ തേങ്ങുന്നു.
ഞാൻ നിന്നെക്കാണും ഒരോ സമയവും
പകല്ക്കിനാവു കാണുന്ന യുവാവാകുന്നു ഞാൻ.
ജലത്തിൻ രുപഭേദമായ നീ അരികിലെത്തുന്ന
ഒരോ നിമിഷവും, ഞാൻ കാണുന്നത്
പ്രപഞ്ചരഹസ്യത്തിൻ മാതൃകയോ?
എൻ ഉറക്കം കെടുത്തും നിൻ
മായാമുഖം എന്നിൽ സ്പർശിപ്പിച്ചതാരോ
പ്രപഞ്ചമോ, വിധിതൻ നിഗൂഢരഹസ്യമോ,
മനുഷ്യ രാശിതൻ ജീവിക്കും ശവകുടീരമോ?
നിശബ്ദ്തയിരുൾ കെട്ടും മഞ്ഞുകാലത്തിൽ
എനിലേക്കടുത്ത സുരഭില സുമരാഗമെ
എത്ര പറഞ്ഞിട്ടും നീ മിണ്ടുകില്ലെ
എൻ പ്രാണധാരാ വിലാപമെ
നീയേല്ല്പ്പിച്ച മുറിവുണങ്ങുവാൻ സമയമായ്
എങ്കിലും, അതുണങ്ങിലെന്നു പറയൂ മൂഢ മർത്യരെ.
ഈത്രയെല്ലാം ചൊല്ലിയിട്ടും ഉത്തരം നല്ല്കാതെ
നീ യാത്രയായോ, പൂവിലേക്കു നീ യാത്രയായോ?
ഈരുളിലേക്കു നീ യാത്രയായോ?
ഉരുകിയ മനസുമായ് നീ യാത്രയായോ?
പ്രപജ്ജമെന്നിലർപ്പിച്ച സ്നേഹപുഷ്പമെ
പ്രപജ്ജശൂന്യത തൻ ഈരുളിൽ നീയെത്തുമോ?
പ്രേമ നിഘണ്ടു തൻ റാണിയെ നീ?

Thursday 17 March 2011

Note for The Day

Every one says "Being a Chartered Accountant is very good than any other profession". Its true. . . the pain behind the course will reveal it, I lost almost 6 fruit full years in my life . . . . when all my friends were in college and enjoying, i was working; and now all my friends working for some concerns, and i am waiting for something. I couldn't smile from heart in between this period, because in each 6 months gap they will announce a result. Heavy Burden of Office work for 3.5 yrs. If these pressures doesn't make a person MAD, he/she can perform as a good Chartered Accountant.

മരവിച്ചത് സംസ്ക്കാരമോ? മനുഷ്യ മനസോ?


“ഇങ്ങനെ നരകിച്ചു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌” ഇന്നു രാവിലെ എന്നെ ഉണർത്തിയ വാക്കുകളാണിവ, ഇതൊരു സ്ത്രീയുടെ അഭിപ്രായമല്ല മറിച്ച് ഒരു അമ്മയുടെ നൊമ്പരമായിരുന്നു. പെൺമക്കളുള്ള എല്ലാ അമ്മമാർക്കും ആ വാർത്ത ഒരു വേദനയാണു പകർന്നത്. ഇതേ പ്രായത്തിലുള്ള ഒരു മകൾ ഉള്ളതിനാലായിരിക്കണം എന്റെ അമ്മയും ഈ വിലാപത്തിൽ പങ്ക് ചേർന്നത്.

ഇവിടെ ചോദ്യം ഒന്നു മാത്രം മരവിച്ചുപോയത് മനുഷ്യ സംസ്ക്കാരമാണോ?അതോ കഠിനമെന്നു തോന്നിക്കുന്ന മനുഷ്യ മനസുകളാണോ? വാർത്ത പരന്നയുടൻ തോന്നിയത് ഒരു ഞെട്ടൽ മാത്രമാണ്‌.ഞാൻ പലപോഴും യാത്ര ചെയാറുള്ള നമുക്ക് എറെ സുപരിചിതമായ സ്ഥലം ഇത്തരം ക്രൂരക്യത്യത്തിനു വേദിയായി എന്ന ചിന്ത എന്നെ നയ്യിച്ചത് നമ്മുടെ സോദരിമാരുടെ സുരക്ഷിതത്തിന്റെ ആശങ്കയിലേക്കാണ്‌.അധ്യയനജീവിത്തതിന്റെ വിവിധതലങ്ങളിലെല്ലാം നിരവധി സോദരിമാരാം സഹപാഠികൾക്കൊപ്പം എത്രയോ തവണ യാത്ര ചെയ്യേണ്ടി വന്നിരിക്കുന്നു, അന്നൊന്നും ഇത്ര വലിയ ഒരു അപകടം വിശാലമായ ആ റെയിൽപ്പാളത്തിനിടയിൽ പതിയിരിപ്പുണ്ടെന്ന ബോധം എന്നെ തെല്ലും അലട്ടിയിട്ടില്ല.

ഒരു കൂട്ടം സംസ്ക്കാര സമ്പന്നരുടെ സമൂഹത്തിലാണ്‌ നാം ജീവിക്കുന്നതെന്ന ചിന്തയാവാം അത്തരമൊരു വ്യാകുലതയിലേക്ക് എന്നെ നയിക്കാതിരിക്കാൻ കാരണവും. സംസ്ക്കാരം വിദ്യഭ്യാസത്തിന്റെ മുഖപതിപ്പാണെന്ന വസ്തുത എത്രമാത്രം യുക്തമാണെന്ന് നമുക്ക് ഈ അവസരത്തിൽ ഓർക്കാം.ഒരു പക്ഷെ നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും തമിഴ്നാട്ടുകാരനായ യുവാവ് നടത്തിയ അധാർമികമായക്യത്യം എങ്ങനെ മലയാളിയുടെ സംസ്ക്കാരത്തിനെതിരെയുള്ള വെല്ലുവിളിയാകും എന്നായിരിക്കും! സ്നേഹിതരെ സമൂഹജീവിയായ മനുഷ്യന്‌ തന്റെ സഹവർത്തികളോടുള്ള സഹായമനസ്ക്കതാ ബോധം നശിച്ചുതുടങ്ങിയിരിക്കുന്നു എന്നത് സംസ്ക്കാര ച്യുതി എന്നതല്ലാതെ എന്തിനെയാണ്‌ തുറന്നു കാണിക്കുന്നത്.

ട്രെയ്നിലെ അവസാന ബോഗിയിൽനിന്നും പെൺക്കുട്ടിയുടെ നിലവിളി കേട്ട് ചങ്ങലവലിച്ചു വണ്ടി നിർത്താൻ തുനിഞ്ഞ യുവാവിനോട് “വെറുതെ ഞങ്ങളെക്കൂടെ ബുദ്ധിമുട്ടിക്കരുത്” എന്ന് പറഞ്ഞ സഹയാത്രികരുടെ മനസിന്റെ കാഠിന്യത്തെ ആണ്‌ ഞാൻ ഇവിടെ ചോദ്യം ചെയ്യുന്നത്. എന്തിലും സ്വന്തം ലാഭം മാത്രം നോക്കി മറ്റുള്ളവരുടെ ദുഃഖം ആസ്വദിച്ചു നോക്കി നില്ക്കാൻ പോലും മലയാളി ശ്രമിക്കുന്നു. റോഡിലെ അപകടത്തിൽ പെട്ട് ചോരയിൽ കുളിച്ചുകിടക്കുന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാതെ, മൊബൗൽ കാമറയിൽ ദ്യശ്യം പകർത്താൻ വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ ചിത്രം കുറച്ചു നാളുകൾക്ക് മുൻപാണു നാം പത്രത്തിൽ കണ്ടത്. വിവിധ പീഡനകേസുകളിൽ പെട്ട് ജീവിതം തുലാസിൽ ആടിയുലയുന്ന പെൺക്കുട്ടികളെ പോലും തെറ്റായ വാക്കുകളിലൂടെ പരിഹസിക്കുവാൻ മലയാളി പഠിച്ചു കഴിഞ്ഞു.

ഇവിടെ നാം മാറ്റേണ്ടത് ഭരണകൂടവും മറ്റുള്ളവരും എന്തു ചെയ്യുന്നു എന്ന നിസംഗതയൊടെ ഉള്ള ചോദ്യമാണ്‌, മറിച്ചു നാം എന്തു ചെയ്തു എന്ന് ചിന്തിക്കാൻ നാം ശ്രമിക്കണം. ഒരു പക്ഷെ നമ്മിൽ ചിലർ ആ ട്രയ്നിൽ ഉണ്ടായിരുന്നെങ്കിൽ കൂടെ സ്ഥിതി മറ്റൊന്നാകാൻ ഇടയില്ല കാരണം സങ്കുചിതമായ മനസ് എന്നത് കേവലം ഒരു ചെറിയ യാത്രാസമൂഹത്തിന്റെ പരിവർത്തനം മാത്രമല്ല മറിച്ച് സംസ്ക്കാരത്തിന്റെ കൊടുമുടി താണ്ടി നിൽക്കുന്ന ഒരു വലിയ ജനതയുടെ പരിവർത്തനമാണ്‌, ഇത്തരം അനാവശ്യ പരിവർത്തനമാണ്‌ നാം തടയേണ്ടത്. സ്വന്തം കാര്യം ശ്രദ്ധിക്കുന്നതിനോടൊപ്പം സമൂഹത്തിലെ മറ്റുള്ളവർക്കും ജീവിക്കാൻ ആവശ്യമായ സാഹചര്യം ലഭിക്കുന്നുണ്ടോ എന്നു വിലയിരുത്തുവാൻ നാം അടങ്ങുന്ന നാളെയുടെ സമൂഹം കടപ്പെട്ടവരാണ്‌ എന്ന അവബോധം വളർത്തുന്നത് നന്ന്.

ഇതുവരെയുള്ള മനുഷ്യസമൂഹത്തിന്റെ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ഇതാണ്‌, ജീവന്‌ താങ്ങും തണലുമായും പുരുഷന്‌ ഇണയായും ദൈവം സ്യഷ്ടിച്ച സ്ത്രീയെ വെറുമൊരു ലൈംഗിക ഉപകരണമായി ചില പുരുഷ്യന്മാർ കണ്ടു തുടങ്ങി. ഇത്തരം മനസുകളെയാണ്‌ നാം തളർത്തേണ്ടത് മറിച്ച് മൊത്തം പുരുഷ വർഗ്ഗത്തെയല്ല. സ്ത്രീയെ അമ്മയായും, സോദരിയായും,സുഹ്യത്തായും, നല്ലൊരു ഇണയായും കാണാൻ കഴിവുള്ള നല്ല പുരുഷന്മാർ ഇനിയും അവശേഷിക്കുന്നുണ്ടെന്ന അവബോധം സമൂഹത്തിൽ ഉണർത്താനെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ നാം ഇടപെടേണ്ടതുണ്ട്.

121 ൽ പരം മുറിവുകൾ ഉണ്ടാക്കുകയും, വീഴ്ച്ചയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ യുവതിയെ ബോധരഹിതയാക്കുവാൻ 3 പ്രാവശ്യം വലിയ കല്ലു കൊണ്ട് തലയിൽ പ്രഹരിക്കുക എന്നിട്ടും അതിദാരുണമായി പീഡിപ്പിക്കുക, ഗോവിന്ദച്ചാമി എന്ന കൊടും അപരാധിക്ക് ശിക്ഷ വിധിക്കുന്ന കൈകൾ പതറാതിരിക്കട്ടെ. ഭരണകൂടം ഇനിയൊരിക്കലും ഇത്തരം അലംബാവം കാണിക്കാതിരിക്കട്ടെ, ആവശ്യമായ സുരക്ഷ നടപ്പിലാക്കട്ടെ. മാത്യകാപരമായി ശിക്ഷാനടപടികൾ നടപ്പാക്കുവാൻ നിയമവ്യവസ്ഥ തയ്യാറാകണം എങ്കിലെ മണിക്കൂറുകളോളം വേദനയോടെ ഒരു ഞരക്കവും മാത്രമായി ട്രാക്കിലും തുടർന്ന്‌ ദിവങ്ങളോളം ആശുപത്രിയിലും മരണവുമായി മല്ലിട്ട് ഒടുവിൽ വിധിക്ക് കീഴടങ്ങിയ ആ പെൺക്കുട്ടിയുടെ രക്തസാക്ഷിത്വത്തിന്‌ വില നല്കാനാകൂ.

ഇത്രയും അനുഭവിച്ചും വേദനയോടെ മകളെ യാത്രയാക്കിയ ആ അമ്മയുടെ വാക്കുകൾ മനസു മരവുക്കാത്ത ആളുകൾ കൂരമ്പുകളായാണ്‌ ഏറ്റുവാങ്ങിയത്, ആ അമ്മയുടെ യാത്രാമൊഴി ഇപ്രകാരം ആയിരുന്നു “ വലിയൊരു ആളാകണം എന്നായിരുന്നു അവളുടെ (സൗമ്യ) ആഗ്രഹം ഇപ്പോൾ കണ്ടില്ലെ അവളെ യാത്രയാക്കാൻ എല്ലാവരും വന്നിരിക്കുന്നു, അവൾ പോയി വരട്ടെ” ഇതിൽ പച്ചയായ ജീവിത യാഥാർത്യത്തിന്റെ വിലാപമുണ്ട്, മനസു മരവിച്ച ഒരു സമൂഹത്തിനെതിരെയുള്ള രോധനം ഉണ്ട് അതു നമ്മെ വേട്ടയാടികൊണ്ടേയിരിക്കും, ഏറെ കുറെ ഓരോ ട്രെയിൻ കാണുമ്പോളെങ്കിലും.

സർവ്വേശ്വരൻ ആ സോദരിയുടെ ആത്മാവിനെ ഇരു കൈകളും നീട്ടി സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, ചെറുപ്പക്കാർ എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങൾ തടയാൻ നാം ബാധ്യസ്തരാണെന്ന അറിയിപ്പോടെ, ഒരു പിടി നൊമ്പരത്തിൽ കണ്ണീരിൻ കയ്യൊപ്പ് ചാലിച്ച് സോദരി നിനക്ക് യാത്ര നേർന്നിടുന്നു.

“ ഉണരൂ നീ ജനമെ, മനുജനെ കണ്ടീടുവാൻ തുനിഞ്ഞീടുക നീ
മറ്റൊരാൾ തൻ അപായങ്ങൾ പതിയിരിപ്പുണ്ട് നിനക്ക് പുറകിലും
പ്രിയരാം നിൻ ഉറ്റവർ സുരക്ഷിതരായിടുവാൻ വർത്തിച്ചീടുക
മറ്റേവർക്കു വേണ്ടിയെന്നാകിലും നീ.”